LOADING

Type to search

കവളങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് മറയൂര്‍ ചന്ദന തൈകള്‍ വിതരണം ചെയ്തു

Latest News Local News News

കോതമംഗലം>>>കവളങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മറയൂര്‍ ചന്ദന തൈകള്‍ വിതരണം ചെയ്തു.ബാങ്കിലെ അംഗങ്ങള്‍ക്കായി വിപണിയില്‍ 100 രൂപ വിലയുള്ള തൈകള്‍ സബ്സിഡി നിരക്കില്‍ 70 രൂപ വിലയിലാണ് വിതരണം ചെയ്തത്.തൈകളുടെ വിതരണോദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

സാബു അച്ചാരുകുടി ചന്ദന തൈകളുടെ പരിപാലനത്തെയും വിപണനത്തെയും കുറിച്ച് വിശദീകരണം നടത്തി.ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി പി കെ മധുസൂദനന്‍,ഭരണസമിതി അംഗങ്ങള്‍,ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.