
പെരുമ്പാവൂര്‍>>>കോട്ടപ്പടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കനത്ത കൃഷി നാശം.കോട്ടപ്പടിയിലെ പ്ലാമുടിയിലുള്ള മിനി വിജയന് എന്ന കര്‍ഷകയുടെ 800 ഏത്തവാഴകളാണ് ഒറ്റ ദിവസം കൊണ്ട് കാട്ടാന നശിപ്പിച്ചത്.മുപ്പതോളം കാട്ടാനകളാണ് കൂട്ടത്തോടെ കൃഷി നശിപ്പിച്ചത്.
കൃഷിയിടത്തിനു ചുറ്റുമുള്ള ഇലക്ട്രിക് ഫെന്‍സിങ് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. വാഴ കൂടാതെ മുഴുവന്‍ സ്ഥലത്തും ചെയ്ത കൂര്‍ക്ക കൃഷിയും പൂര്‍ണ്ണമായി നശിച്ചു. പാട്ടത്തിനെടുത്ത കൃഷിയായതുകൊണ്ടുതന്നെ ഭീമമായ നഷ്ടമാണ് സംഭവിച്ചതെന്ന് മിനി വിജയന് അറിയിച്ചു.
കൃഷി നാശം ഉണ്ടായ പ്രദേശം കര്ഷകയോടൊപ്പം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.പി സിന്ധു, കൃഷി ഓഫീസര്‍ ബെല്‍സി ബാബു, കൃഷി അസിസ്റ്റന്റ് രഞ്ജിത് പി.എസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
ഇന്‍ഷ്വര്‍ ചെയ്ത വിളകളായതുകൊണ്ട് കൃഷി വകുപ്പു വഴിയുള്ള സാമ്പത്തിക സഹായം ഉടനെ ലഭ്യമാക്കുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ജനവാസ മേഖലയോട് ചേര്‍ന്നുള്ള വന പ്രദേശത്ത്് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം രാത്രികാലങ്ങളില്‍ കൃഷിയിടങ്ങള്‍ നശിപ്പിത്തുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി,പിണ്ടിമന,കുട്ടമ്പുഴ,കീരമ്പാറ പഞ്ചായത്തുകളില്‍ വന്യജീവി ശല്യം അതിരൂക്ഷമാണ്

Follow us on