തൃശൂര്‍>>>കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നാല് ഭരണ സമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റ് കെ ദിവാകരന് ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്. ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതന്‍ വി കെ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
അറസ്റ്റിലായ എല്ലാവരും സിപിഎം പ്രാദേശിക നേതാക്കളാണ്. കേസില്‍ ആദ്യമായിട്ടാണ് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്. അതേസമയം കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
Follow us on