ജൈവ പച്ചക്കറി കൃഷി പദ്ധതി ‘കരുതല്‍ – 2022’ ജില്ലാതല ഉദ്ഘാടനം

-

കോതമംഗലം>>കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍(കെ എസ് ഇ എസ് എ)നേതൃത്വത്തില്‍ ജില്ലയിലെ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ജൈവ പച്ചക്കറി കൃഷി ‘കരുതല്‍ – 2022’ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോതമംഗലത്ത് ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

കെ എസ് ഇ എസ് എ പ്രസിഡന്റ് പി ജി അനൂപ് അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷന്‍ അനില്‍ കെ കെ വിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.കെ എസ് ഇ എസ് എ സംസ്ഥാന കമ്മിറ്റി അംഗം കെ കെ രമേശന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.കെ എസ് ഇ എസ് എ എറണാകുളം സെക്രട്ടറി എം ആര്‍ രാജേഷ് സ്വാഗതവും ട്രഷറാര്‍ ബിബിന്‍ ബോസ് കൃതജ്ഞതയും പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →