LOADING

Type to search

കറുകുറ്റി ലയണ്‍സ് ക്ലബ് ‘സ്വപ്ന വീടുകളുടെ’ നിര്‍മാണത്തിന് തുടക്കം കുറിച്ചു

Latest News Local News News

പെരുമ്പാവൂര്‍>>>കറുകുറ്റി ലയണ്‍സ് ക്ലബ് പത്തോളം നിര്‍ധന കുടുംബങ്ങള്‍ക്’ സ്വപ്ന വീട്’ ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ചടങ്ങിലേക് ക്ലബ് സെക്രട്ടറി ലിന്റോ എ പൈനാടത്ത് എല്ലാവരെയും സ്വാഗതം ചെയ്തു.

പ്രസിഡന്റ് ലയണ്‍ ജോര്‍ജ് എസ്തപ്പാന്‍ ചിറ്റിനപ്പിള്ളി ആയിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍. ആദ്യ വീട് ബെസ്ലെഹം ഇടവക നീരോലിപാറ അന്തോണിയുടെ ഭവനത്തില്‍ നിന്നാണ് തുടക്കം കുറിച്ചത്.

ഇടവക വികാരി ജേക്കബ് പള്ളിക്കല്‍ ശിലാ വെഞ്ചിരിപ് നടത്തുകയും കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ഫാദര്‍ ഡേവിസ് ചിറമേല്‍ അച്ഛനും ഡിസ്ട്രിക് ഗവര്‍ണര്‍ ലയണ്‍ സി എ വി സി ജെയിംസ് പി എം ജെ എഫ്‌ലയണ്‍ മെമ്പറും എം ല്‍ എ യും ആയ റോജി എം ജോണും കൂടി , ഫോറോന വികാരി സേവിയര്‍ ആവളളില്‍, ഫാദര്‍ ലിന്റോ ചിറ്റിനപ്പിള്ളി, ചാര്‍ട്ടര്‍ പ്രസിഡന്റ് വര്‍ഗീസ് ജോര്‍ജ് പൈനാടത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ രാവിലെ 11:00 മണിക്ക് ചടങ്ങുകള്‍ നടന്നു.

450 സ്‌ക്വ ഫീറ്റ് അഞ്ചു ലക്ഷം രൂപ ചെലവു വരുന്ന വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.കറുകുറ്റി ലയണ്‍സ് ക്ലബ് മെമ്പേഴ്‌സിന്റെയുംസ്വദേശത്തും,വിദേശത്തും ഉള്ള സ്വമനസുകളുടെ സാമ്പത്തികസഹായത്തോടെയാണ് ‘സ്വപ്നവീട്’ പദ്ധതി നടത്തികൊണ്ട് പോകുന്നത്.ആദ്യത്തെ സ്വപ്ന വീടിന്റ സാമ്പത്തിക സഹായം ചെയ്തിരിക്കുന്നത് ചിറ്റിനപ്പിള്ളി കുടുംബാംഗങ്ങള്‍ ആണ്.

റവ ഫാദര്‍ ഡേവിസ് ചിറമേല്‍ നടപ്പിലാക്കുന്ന ‘ക്ലോത്ത് ബാങ്ക്’ പദ്ധതിക്കു വേണ്ടി കോര്‍ഡിനേറ്റര്‍ ലയണ്‍ ലാല്‍ പൈനാടത്തും, ചാര്‍ട്ടര്‍ മെമ്പര്‍ ലയണ്‍ എന്‍ വി സേവിയറും കരയാംപറമ്പ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലയണ്‍ ക്യാപ്ടന്‍ തോമസ്, സെക്രട്ടറി ലയണ്‍ സിന്റോ എന്നിവര്‍ വസ്ത്രങ്ങള്‍ ചിറമേല്‍ അച്ഛന് കൈമാറി.

കിഡ്‌നി രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം ലയണ്‍സ് ക്ലബ് ട്രഷര്‍ ജിജി ചെറിയാന്‍ ചിറ്റിനപ്പിള്ളി, ഫോറോന വികാരി സേവിയര്‍ ആവളളിനു കൈമാറി.പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഡേവിസ് മുള്ളംകുഴി പദ്ധതിയെപ്പറ്റി വിശദികരിച്ചു.

ഡിസ്ട്രിക് കോര്‍ഡിനേറ്റര്‍ കെ ബി ഷൈന്‍ കുമാര്‍ പി എം ജെ എഫ്
, ലയണ്‍ പോള്‍ വാഴപ്പിള്ളി സോണ്‍ ചെയര്‍ പേഴ്‌സണ്‍, ആര്‍ സി ലയണ്‍ മഞ്ജു പ്രവീണ്‍,
ചാര്‍ട്ടര്‍ മെമ്പര്‍ ലയണ്‍ ജോര്‍ജ് വാത്തിക്കുളം, ചിറ്റിനപ്പിള്ളി ഫാമിലി അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് ബെര്‍ത്തലു ലയണ്‍ മെമ്പറും ജില്ലാ വൈസ് പ്രസിഡന്റുമായ ഷൈനി ജോര്‍ജ്ചിറ്റിനപ്പിള്ളി , പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍, മണ്ഡലം പ്രസിഡന്റ് സി പി സെബാസ്റ്റ്യന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റാണി പോളി, കരയാംപറമ്പ് സഹകരണബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടാന്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ മേരി പൈലി, മെമ്പര്‍ കെ പി അയ്യപ്പന്‍, മെമ്പര്‍ റോസി പോള്‍ കപ്പിത്തന്‍പറമ്പില്‍, യൂണിറ്റ് പ്രസിഡന്റ് ജോസഫ് കാച്ചപ്പിള്ളി എന്നിവര്‍ ആശംസകള്‍ നല്‍കി.

ബെന്നി വര്‍ഗീസ് ചിറ്റിനപ്പിള്ളി ,ആന്മരിയ ജോര്‍ജ് ചിറ്റിനപ്പിള്ളി ,എയ്ഞ്ചല്‍ മരിയ ജോര്‍ജ്, ജോപോള്‍ ഷിമ്മിറ്റ്, കൃസ്‌ജോണ്‍ ഷിമ്മിറ്റ് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.