കര്‍ണാടകയില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

-

കര്‍ണാടക>>കര്‍ണാടകയില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങള്‍. പാര്‍ട്ടികളും പൊതുപരിപാടികളും പൂര്‍ണമായും നിരോധിച്ചു. റസ്റ്റോറന്റുകളില്‍ അന്‍പത് ശതമാനം ആളുകള്‍ക്ക് പ്രവേശനമുണ്ടാകും. എന്നാല്‍ ഡിജെ പോലുള്ള പാര്‍ട്ടികള്‍ പാടില്ല. അപ്പാര്‍ട്‌മെനന്റുകളിലും പാര്‍ട്ടികള്‍ക്ക് നിരോധനമുണ്ട്. കൊവിഡും ഒമിക്രോണും സംസ്ഥാനത്ത് വ്യാപിയ്ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

തമിഴ്‌നാട്ടിലും പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. വിനോദസഞ്ചാര മേഖലയായ പുതുച്ചേരിയില്‍ കര്‍ശന നിയന്ത്രണങ്ങളില്ല. എന്നാല്‍ കൊവിഡ് പ്രൊട്ടോകോള്‍ പാലിയ്ക്കണമെന്നും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമെ കേന്ദ്രങ്ങളില്‍ പ്രവേശനം ഉണ്ടാവു എന്നും ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ 31, 1 തീയ്യതികളില്‍ ബീച്ചുകളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →