കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്:ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും

ന്യൂസ് ഡെസ്ക്ക് -

കോഴിക്കോട്>>>കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.സ്വര്‍ണക്കടത്തില്‍ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

കേസില്‍ നേരത്തെ പിടിയിലായ അര്‍ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടില്‍ രണ്ട് ദിവസം മുന്‍പ് കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു.

ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കള്ളക്കടത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ കസ്റ്റംസിന് കിട്ടിയിട്ടില്ലെന്നാണ് ഇയാളുടെ വാദം. എന്നാല്‍ അര്‍ജുന് അന്തര്‍സംസ്ഥാന കള്ളക്കടത്ത് സംഘവുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →