കാര്‍ഗില്‍ വിജയദിവസ് ആചരിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം >>> താലൂക്ക് നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ – ഓര്‍ഡിനേഷന്‍ കമ്മറ്റി (എന്‍ ഇ എക്‌സ് സിസി )കാര്‍ഗില്‍ വിജയദിവസ് ആചരിച്ചു.
കാര്‍ഗില്‍യുദ്ധവിജയത്തെയും, ജീവാര്‍പ്പണം ചെയ്ത സൈനികരെയും ചടങ്ങില്‍ അനുസ്മരിച്ചു.

കോതമംഗലത്തെ വിമുക്തഭട ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വി സി പൈലിപതാക ഉയര്‍ത്തി.സെക്രട്ടറി കെ എസ് വേണുഗോപാല്‍, ട്രഷറര്‍ എം എം മീരാന്‍, സരിതാസ് നാരായണന്‍ നായര്‍, റ്റി എ ജോസ്, എ വിബാബു,അനില്‍കുമാര്‍, വി പി തങ്കച്ചന്‍, ഈ എം ഷൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →