LOADING

Type to search

കരീന കപൂറിന്റെ കാറും മോന്‍സന്റെ പക്കല്‍; ഒരു വര്‍ഷമായി വാഹനം ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ വളപ്പില്‍

Latest News Local News News

ആലപ്പുഴ>>>ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോണ്‍സന്റെ പക്കല്‍ ഉണ്ടെന്ന് കണ്ടെത്തി. പോര്‍ഷെ ബോക്സ്റ്റര്‍ എന്ന കാര്‍ ഒരു വര്‍ഷമായി ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ വളപ്പിലാണുള്ളത്.

ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിന്റെ ഭാഗമായാണ് പോലീസ് ഈ വാഹനം പിടിച്ചെടുത്തത്. കാറിന്റെ രേഖകള്‍ മോന്‍സന്‍ ഹാജരാക്കിയിട്ടില്ല എന്ന് പോലീസ് പറഞ്ഞു. ഏകദേശം 20 ആഡംബര വാഹനങ്ങളാണ് ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസില്‍ മോന്‍സനില്‍ നിന്നും ചേര്‍ത്തല പോലീസ് പിടികൂടിയത്.

ഇതുകൂടാതെ, മോന്‍സന്റെ ഒരു കാരവനും ചേര്‍ത്തല പോലീസ് സ്റ്റേഷനിലുണ്ട്. വാഹനങ്ങളുടെ ടാക്സുമായി ബന്ധപ്പെട്ട രേഖകള്‍ ഇയാള്‍ ഹാജരാക്കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

കരീനയുടെ 2007 മോഡല്‍ കാറാണ് മോന്‍സന്‍ കൈവശം വച്ചിരുന്നത്. MH 02 AY 4593 എന്ന വാഹനമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇത് കരീന കപൂറിന്റെ പേരില്‍ മുംബൈ ബാന്ദ്ര വെസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ്. എങ്ങനെയാണ് മോന്‍സന്റെ പക്കല്‍ ഈ വാഹനം എത്തിയതെന്ന് അവ്യക്തമാണ്.

വാഹനങ്ങളുടെ രജിസ്ട്രേഷനിലും മോന്‍സന്‍ വലിയ ക്രമക്കേടുകള്‍ നടത്തിയിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ പക്കലുള്ള വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലുള്ളതാണെന്നാണ് കണ്ടെത്തല്‍.

ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ മോന്‍സനുണ്ട്. വാഹന വ്യൂഹമായിട്ടാണ് ഇയാള്‍ യാത്ര ചെയ്യാറുള്ളത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.