തിരുവനന്തപുരം.>>> സീറോ മലബാര്‍ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ സര്‍ക്കാര്‍ അന്വേഷണം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. സഭാ ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടോയെന്നു പരിശോധിക്കും. ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ കമ്മിഷണര്‍ ബീനാ പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല. പൊലീസ് ഉദ്യോഗസ്ഥനും അന്വേഷണ സംഘടത്തിലുണ്ട്.
അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ വകുപ്പ് ഇന്നലെ ഇറക്കിയ ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ ഇടപാടില്‍ സര്‍ക്കാര്‍ ഭൂമിയോ പുറമ്ബോക്കോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുക
. ഭൂമി ഇടപാടില്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. ഭൂമി കൈമാറ്റത്തില്‍ ആരോപണ വിധേയര്‍ക്ക് അനധികൃതമായി ഉദ്യോഗസ്ഥ സഹായം ലഭ്യമായിട്ടുണ്ടോ എന്നാകും റവന്യൂ അന്വേഷണ സംഘം പരിശോധിക്കുക.
എറണാകുളം ജില്ലാ രജിസ്ട്രാര്‍ അബി ജോര്‍ജ്, കൊച്ചി ട്രാഫിക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ വിനോദ് പിള്ള, റവന്യൂ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് എസ്. ജയകുമാര്‍, റവന്യൂ ഇന്‍സ്പെക്ടര്‍ ജി. ബാലചന്ദ്രന്‍പിള്ള, റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലെര്ക്കുമാരായ എം. ഷിബു, വി.എം. മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരേയുള്ള പരാതി.
ഭൂമി വില്പന സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണെന്നും പരാതിയുണ്ട്. എന്നാല്‍, സഭാ ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നു.
ആലഞ്ചേരിക്കു പുറമേ അതിരൂപതാ പ്രൊസിക്യൂട്ടര്‍ ആയിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഭൂമി വില്പനയില് അസ്വാഭാവികമായി ഒന്നുമില്ലെന്നും അതിനാല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കാട്ടി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്താന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയായിരുന്നു.
Follow us on