ഒളിമ്പിക്‌സ് ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ്

കല്‍പ്പറ്റ>>പ്രഥമ വയനാട് ജില്ലാ ഒളിമ്പിക്‌സ് ഗെയിംസിന്റെ ഭാഗമായുള്ള കരാട്ടെ ചാമ്പ്യന്‍ഷിപ്പിന് എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ തുടക്കമായി. വയനാട് ഡിസ്ട്രികട് കരാട്ടെ അസോസിയേഷന്‍ വര്‍ക്കിങ്ങ് പ്രസിഡണ്ട് സെന്‍സി ഷിബു കുറുമ്പേമഠത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേരള കോഓപ്പറേറ്റീവ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ .സി.കെ.ശശീന്ദ്രന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ. അഡ്വ.ടി.സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തി. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഒളിമ്പിക്‌സ് ഗെയിംസ് ജനറല്‍ കണ്‍വീനര്‍ സലിം കടവവന്‍, കോഓര്‍ഡിനേറ്റര്‍ സാജിദ്.സി.എന്‍. സൈക്കിളിങ്ങ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ഇളംകുളം,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി സെന്‍സി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.ഉദ്ഘാടന സമ്മേളനത്തിന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ക്യോഷി.പി.വി.സുരേഷ് സ്വാഗതവും ട്രഷറര്‍ സെന്‍സി ഷിജു.മാത്യു നന്ദിയും അര്‍പ്പിച്ചു.പുരുഷ വനിതാ വിഭാഗത്തില്‍ വ്യക്തിഗത കത്ത, വ്യക്തിഗത കുമിത്തെ, ടീം കത്ത, ടീം കുമിത്തെ ഇനങ്ങളിലായി വെയിറ്റ് അടിസ്ഥാനത്തില്‍ ഏഴ് കാറ്റഗറികളിലാണ് മത്സരങ്ങള്‍ നടന്നത്. വിജയികള്‍ക്ക് ഫെബ്രുവരി മാസം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ഒളിമ്പിക്‌സില്‍ പങ്കെടുക്കാവുന്നതാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →