കാപ്പ നിയമ വ്യവസ്ഥ ലംഘിച്ച് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ കുറ്റവാളി പൊലീസ് പിടിയില്‍

കൊച്ചി>>കാപ്പ നിയമ വ്യവസ്ഥ ലംഘിച്ച് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ കുറ്റവാളി പൊലീസ് പിടിയില്‍. കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നും നാടുകടത്തപ്പെട്ട കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ പള്ളത്താംകുളങ്ങര അഞ്ചലശ്ശേരി വീട്ടില്‍ ആദര്‍ശ് (കുഞ്ഞന്‍ 34) എന്നയാളാണ് മുനമ്പം പൊലീസിന്റെ പിടിയിലായത്.

സുഹുത്തുക്കുളൊടൊപ്പം ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ചെറായിയില്‍ എത്തിയതായിരുന്നു ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനുവിന്റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ എ.എല്‍.യേശുദാസ്, എസ്.ഐ ശ്യാംകുമാര്‍.കെ.എസ്, സി.പി.ഒ മാരായ ലെനീഷ് വി.എസ്, അഭിലാഷ് കെ.എസ്, ബെന്‍സി.കെ.എ, ലിജില്‍ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →