
പെരുമ്പാവൂര്‍>>>കാപ്പ ചുമത്തി നാടു കടത്തിയ പ്രതിയെ എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടി. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലിന്റോ (24) നെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്.
നിരവധി ക്രിമനല്‍ കേസില്‍ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് റൂറല്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ഡിസംബറിലാണ് നാടുകടത്തിയത്. ഇത് ലംഘിച്ച് മയക്കുമരുന്നു മായി ലിന്റോ ജില്ലക്കകത്ത് പ്രവേശിക്കുകയായിരുന്നു.
പള്ളിക്കര വെമ്പിള്ളി ഭാഗത്ത് ഇയാളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ .കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. നരഹത്യാശ്രമം, അടിപിടി, കവര്‍ച്ച, മാരകായുധം കൈവശം വയ്ക്കല്‍ തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എ.എസ്.പി അനുജ് പല്‍വാല്‍, ഇന്‍സ്പെക്ടര്‍ വി.ടി ഷാജന്, എസ്.ഐമാരായ എം.പി.എബി, കെ.ടി. ഷൈജന്‍, എ.എസ്.ഐ കെ.കെ സുരേഷ് കുമാര്‍, എസ്.സി.പി.ഒ മാരായ പി.എ അബ്ദുള്‍ മനാഫ്, കെ.എന്‍ അജില്‍ കുമാര്‍, ടി.എ അഫ്സല്, എഡ്വിന് ജോസഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Follow us on