നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി

അങ്കമാലി >>നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. അങ്കമാലി മൂക്കന്നൂര്‍ മംഗലത്ത് വീട്ടില്‍ ഡിപിന്‍ യാക്കോബ് (28) നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് റൂറല്‍ ജില്ലയില്‍ നിന്നും നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി, കാലടി പോലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, ദേഹോപദ്രവം, വീട് കയറി ആക്രമണം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ യൂദാപുരത്ത് മാംസവ്യാപാര സ്ഥാപനത്തിലെ അതിഥി തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പതിയാണ്. ഈ കേസിലെ ഒന്നാം പ്രതിയായ ആഷിക്കിനെ കാപ്പ ചുമത്തി കഴിഞ്ഞ ദിവസം നാടു കടത്തിയിരുന്നു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 33 പേരെ നാടു കടത്തി. 32 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →