LOADING

Type to search

കനയ്യ കുമാര്‍ പാര്‍ട്ടി വിട്ട സംഭവം; സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ചര്‍ച്ച ചെയ്യും

Latest News Local News News

ന്യൂഡല്‍ഹി>>>കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഇന്ന് നടക്കും. വിഷയം കഴിഞ്ഞ ദിവസം യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡി രാജ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കനയ്യ പാര്‍ട്ടി വിടുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു എന്ന അഭിപ്രായം കേരളത്തില്‍ നിന്നുള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. എന്നാല്‍ കനയ്യയോട് നേതൃത്വം മൃദുസമീപനം സ്വീകരിച്ചെന്ന് മറു വിഭാഗത്തിന് വിമര്‍ശനമുണ്ട്.

സംസ്ഥാന വിഷയങ്ങളില്‍ ദേശീയനേതാക്കള്‍ അഭിപ്രായം പറയുമ്‌ബോള്‍, സംസ്ഥാന നേതൃത്വവുമായി ആശയ വിനിമയം നടത്തണമെന്ന കീഴ്വഴക്കത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കേരള നേതാക്കള്‍ വ്യക്തമാക്കും.

അടുത്ത വര്‍ഷം വിജയവാഡയില്‍ നിശ്ചയിച്ച ഇരുപത്തി നാലാം പാര്‍ട്ടി കോണ്‍ഗ്രസ്, ഒക്ടോബര്‍ രണ്ടാം വാരം ചേരാന്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. ജനുവരി മുതല്‍ കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ ആദ്യം സംസ്ഥാന സമ്മേളനം ചേരും. മൂന്ന് ദിവസത്തേക്കാണ് സിപിഐ ദേശീയ കൗണ്‍സില്‍ യോഗം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.