
കണ്ണൂര്‍>>> കണ്ണൂര്‍ സര്‍വകലാശാലയുടെ പി ജി സിലബസില്‍ ആര് എസ് എസ് സൈദ്ധാന്തികരായ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം. പബ്ലിക്ക് അഡ്മിനിസ്ട്രേഷന് പി ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്.
രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇരുവരുടെയും രചനകള്‍ അക്കാഡമിക് പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ബോര്‍ഡ് ഒഫ് സ്റ്റഡീസ് രൂപീകരിക്കാതെ സിലബസ് തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ വൈസ് ചാന്‍സിലര്‍ തയ്യാറായില്ല. സര്‍വകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍.

Follow us on