പയ്യന്നൂര്‍ സബ്ബ് ആര്‍ ടി ഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

ന്യൂസ് ഡെസ്ക്ക് -

കണ്ണൂര്‍ >>>പയ്യന്നൂര്‍ സബ്ബ് ആര്‍ ടി ഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം ജോയിന്റ് ആര്‍ ടി ഒ കൈക്കൂലി വാങ്ങുമ്‌ബോള്‍ പിടിയിലായിരുന്നു. എ എം വി ഐ. പി വി പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ പണം വിജിലന്‍സ് പിടിച്ചെടുത്തിരുന്നു .

ഈമാസം അഞ്ചിന് സി പി ബാബു എന്ന വാഹന ഏജന്റിനോട് വാഹന ഫിറ്റ്നസ് രേഖകള്‍ തയാറാക്കുന്നതിനായി പ്രസാദ് 3,000 രൂപ ആവശ്യപ്പെട്ടു.പിന്നീട് വാഹനവുമായി വന്നപ്പോള്‍ ഫിറ്റ്നസ് രേഖകള്‍ നല്‍കാന്‍ 6,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ ബാബു വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

പ്രസാദ് നിരന്തരം കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു. വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടിയ പണം നല്‍കിയാണ് ഇയാളെ പിടിയിലാക്കിയത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →