Type to search

കണ്ണൂരില്‍ ലഹരിമരുന്ന് പാര്‍ട്ടിക്കെത്തിയ മൂന്നുപേര്‍ പിടിയില്‍; കഞ്ചാവും ലഹരിരുന്നും പിടികൂടി

Latest News Local News News

കണ്ണൂര്‍>>> മയക്ക് മരുന്ന് പാര്‍ട്ടിക്കെത്തിയ മൂന്നു പേര്‍ പിടിയിലായി. നഗരത്തില്‍ പാര്‍ട്ടിക്കായി തമ്ബടിച്ച സംഘത്തില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടികൂടി. കിഴുന്ന കുറ്റിക്കകം, കുണ്ടുവളപ്പില്‍ ഹൌസില്‍ പ്രണവ് എ(26), ആറ്റടപ്പാ മുട്ടോളം പാറ, റംലസ് ഹൌസില്‍ റനീസ് പി വി (35), ആദികടലായി വട്ടക്കുളം വാണിയങ്കണ്ടി ഹൌസില്‍ ലിജില്‍ കെ വി (26) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളില്‍ നിന്നും 8.53 ഗ്രാം MDMA യും 910 ഗ്രാം കാഞ്ചവും കണ്ടെടുത്തു. കണ്ണൂര്‍ നഗരത്തില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മൂവര്‍ സംഘം പിടിയിലായത് . തളിക്കാവിനടുത്തുള്ള സംഗമം ലോഡ്ജിനടുത്തുള്ള റോഡില്‍ നിര്‍ത്തിയിട്ട KL-13- 3042 നമ്ബര്‍ കാറിലായിരുന്നു പ്രതികള്‍ ഉണ്ടായിരുന്നത്.

കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി പ്രതികളെ മയക്കുമരുന്നുകള്‍ സഹിതം പിടികൂടിയത്. അഡീഷണല്‍ എസ്ഐ ശ്രീ രാജീവന്‍ കെ വി, എസ്ഐ മാരായ മഹിജന്‍ ടി വി, അനീഷ് കുമാര്‍, എ എസ് ഐ മാരായ മധുസൂദനന്‍, രഞ്ജിത് സി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബു പ്രസാദ്, മഹേഷ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.