
കണ്ണൂര്‍>>> കണ്ണൂര്‍ ജില്ലാ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കക്കാട് ബ്രാഞ്ച് സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് ഉദ്ഘാടനം ചെയ്യും. 3970 ബ്രാഞ്ചുകളാണ് ജില്ലയില്‍ ആകെ ഉള്ളത്.
സമ്മേളനങ്ങളോടനുബന്ധിച്ച് ചുരുങ്ങിയത് ഒരു കേന്ദ്രത്തിലെങ്കിലും ശുചീകരണ പ്രവര്‍ത്തനം നടത്തും. ഓണ്‍ലൈനായി കുടുംബയോഗങ്ങളും സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ രക്തസാക്ഷി കുടുംബങ്ങളെയും പഴയകാല പ്രവര്‍ത്തകരെയും ക്ഷണിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ലോക്കല്‍ സമ്മേളനങ്ങളിലേക്ക് സിപിഐഎം കടക്കും. 225 ലോക്കല്‍ കമ്മറ്റികളാണ് ജില്ലയില്‍ സിപിഐഎമ്മിന് കീഴിലുള്ളത്.

Follow us on