
കണ്ണൂര്‍>>>ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന് ആരോപിച്ച് വീട്ടമ്മ പെണ്മക്കളുമായി കണ്ണൂര്‍ കളക്ടറേറ്റ് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഉഡുപ്പിക്കടുത്തെ കര്‍ക്കാള സ്വദേശിനി കാവേരിയാണ് (30) രണ്ട് പെണ്മക്കളുമായി പ്രതിഷേധം നടത്തിയത്.
കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് എതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് വീട്ടമ്മയുടെ ആരോപണം.
വാഹനാപകടത്തില്‍ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് കാവേരി ഉളിക്കല്‍ സ്വദേശിയെ വിവാഹം ചെയ്തത്. തന്നെയും കുട്ടികളെയും സംരക്ഷിക്കാമെന്ന ഉറപ്പിനു പുറത്താണ് ഭര്‍തൃവീട്ടുകാരുടെ അറിവോടു കൂടി രണ്ടാം വിവാഹം നടന്നതെന്നും കാവേരി പറയുന്നു.
ഭര്‍ത്താവിനെ കുറച്ചുദിവസമായി കാണാന്‍ ഇല്ലെന്ന് കാണിച്ച് വീട്ടമ്മ ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നല്കി. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുടുംബം പട്ടിണിയിലായി എന്നും വാടക നല്‍കാതെ വീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കേണ്ട അവസ്ഥയിലാണെന്നും കാവേരി പറയുന്നു.
തുടര്‍ന്ന് ഭര്‍തൃ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ പിതാവും അമ്മയും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചു. വസ്ത്രം വലിച്ചു കീറുകയും വീടിന് മുന്‍പിലുള്ള റോഡിലേക്ക് തള്ളുകയും ചെയ്തു.
ഉളിക്കല്‍ പൊലിസെത്തി ഭര്‍തൃ വീട്ടുകാരോട് സംസാരിച്ചു എങ്കിലും അവിടെ കയറ്റാന്‍ തയ്യാറായില്ല. അതിനാല്‍ കര്‍ണാടകയിലേക്ക് തിരിച്ചു പോകാന്‍ പോലീസ് ആവശ്യപ്പെട്ടുവെന്നുംഅവശനിലയിലായ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് തയ്യാറായില്ല എന്നും കാവേരി പരാതി പറയുന്നു.
തന്നെയും മക്കളെയും ആക്രമിച്ചവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നാണ് കാവേരിയുടെ ആവശ്യം. ആദ്യ ഭര്‍ത്താവിന്റെ അപകട മരണത്തെത്തുടര്‍ന്ന് ലഭിച്ച 12 ലക്ഷം രൂപയും മക്കളുടെ ഏഴര പവന് സ്വര്‍ണാഭരണങ്ങളും രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിയെടുത്തതായും വീട്ടമ്മ ആക്ഷേപിക്കുന്നു.

Follow us on