‘നഗരത്തെ തലയിലേറ്റി തൊഴിലാളികള്‍’: പാരിസ് ഇന്റര്‍നാഷണല്‍ സ്ട്രീറ്റ് ഫോട്ടോഗ്രഫി അവാര്‍ഡ് സ്വന്തമാക്കി കണ്ണൂര്‍ സ്വദേശി


പാരിസ്>> പാരിസ് ഇന്റര്‍നാഷണല്‍ സ്ട്രീറ്റ് ഫോട്ടോഗ്രഫി അവാര്‍ഡ് കണ്ണൂര്‍ സ്വദേശി അജീഷ് പുതിയടത്തിന്. 2021ലെ പാരിസ് ഇന്റര്‍നാഷണല്‍ സ്ട്രീറ്റ് ഫോട്ടോഗ്രഫി മത്സരത്തില്‍ സ്ട്രീറ്റ് ആന്‍ഡ് ആര്‍ക്കിടെക്ട് വിഭാഗത്തിലാണ് അജീഷ് വിജയിരിക്കുന്നത്.

അജീഷിന്റെ സിറ്റി ഓണ്‍ ഷോള്‍ഡര്‍ എന്ന ചിത്രത്തിനാണ് അവര്‍ഡ് ലഭിച്ചത്. ഒക്ടോബറിലായിരുന്നു മത്സരം.

2022 ഫിഫ ലോകകപ്പ് ആഥിതേയത്വം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ കോര്‍നിഷ് എന്ന സ്ഥലത്ത് നിന്നുമാണ് ചിത്രം എടുത്തിരിക്കുന്നത്. മെറ്റല്‍ സ്ലാബുമായി പോകുന്ന തൊഴിലാളികള്‍ തലയില്‍ നഗരത്തിലെ കെട്ടിടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന പോലെയാണ് ചിത്രം ഒറ്റനോട്ടത്തില്‍ കാണാനാവുക. നഗരത്തിലെ പാര്‍ക്കാണ് ചിത്രത്തില്‍ കാണുന്നത്.

‘നഗരത്തെ ഇങ്ങനെയാക്കിയത് തൊഴിലാളികളാണ്, തൊഴിലാളികളില്ലാതെ ഇങ്ങനെയൊരു നഗരം ഉണ്ടാകില്ല’ എന്ന ആശയമാണ് തന്നെ ഇങ്ങനെയൊരു ചിത്രം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അജീഷ് പറയുന്നു. കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തിലും അജീഷ് പങ്കെടുത്തിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →