കണ്ണൂരില്‍ ഗര്‍ഭിണിയെ കുത്തികൊല്ലാന്‍ ശ്രമിച്ച കേസ്; ഭര്‍ത്താവ് പിടിയില്‍

കണ്ണൂര്‍>> കണ്ണൂരില്‍ ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ചക്കരക്കല്‍ പൊലീസാണ് ഷൈജേഷിനെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പനയത്താം പറമ്പില്‍ യുവതിക്ക് കുത്തേറ്റത്. മുപ്പത്തിയൊന്ന് കാരിയായ തറമ്മല്‍ വീട്ടില്‍ രമ്യ പേമനെ ഭര്‍ത്താവ് മദ്യപിച്ചെത്തി ആക്രമിക്കുകയായിയിരുന്നു. ഏഴുമാസം ഗര്‍ഭിണിയായ രമ്യ ഇന്നലെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത്.

വൈകിട്ട് മദ്യപിച്ച് വന്ന ഷൈജേഷ് ഭാര്യയുമായി വാക്ക് തര്‍ക്കത്തിലേര്‍പെട്ടു. പിന്നാലെ അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് കഴുത്തില്‍ കുത്തിയറക്കി. ബന്ധുക്കള്‍ ഉടന്‍തന്നെ രമ്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കലാകാരിയായ രമ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഒരുവര്‍ഷം മുന്‍പാണ് വിവാഹം നടന്നത്. ഇവര്‍ തമ്മില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ബെംഗളൂരുവില്‍ ബേക്കറി ജോലിക്കാരനായ ഷൈജേഷ് ഇന്നലെയാണ് നാട്ടിലെത്തിയത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഗുരുതരമായി പരിക്കേറ്റ രമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →