LOADING

Type to search

കന്നി 20 പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, 25 ന് കൊടി കയറും

Latest News Local News News

കോതമംഗലം >>>ആഗോള സര്‍വമത തീര്‍ത്ഥാടന കേന്ദ്രമായ മാര്‍ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ജോസ് പരത്തുവയലില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ 336 – മത് ഓര്‍മ പെരുന്നാളാണ് ഇത്തവണ കന്നി 20 പെരുന്നാള്‍ ആയി ആചരിക്കുന്നത്.
പെരുന്നാളിന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും, സഭയിലെ മെത്രാപോലിത്തമാരും പങ്കെടുക്കും.

പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് പെരുന്നാള്‍ ചടങ്ങുകള്‍ നടത്തുന്നത്.

സെപ്റ്റംബര്‍ 25 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പരിശുദ്ധ ബാവയുടെ പാദ സ്പര്‍ശമേറ്റ സ്ഥലത്ത് സ്ഥാപിച്ച കോഴിപ്പിള്ളി ചക്കാലക്കുടി വി. യല്‍ദോ മാര്‍ ബസേലിയോസ്
ചാപ്പലില്‍ നിന്നും പ്രാര്‍ത്ഥനക്ക് ശേഷംപ്രദിക്ഷണം പള്ളിയിലേക്ക് പുറപ്പെടും. കബറിങ്കല്‍ പ്രാര്‍ത്ഥനക്ക് ശേഷം 5 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തും.

സെപ്റ്റംബര്‍ 26 ഞായറാഴ്ച രാവിലെ 6 മണിക്കും 7:15 നും 8:30 നും വി. കുര്‍ബാന ഉണ്ടായിരിക്കും.
8:30 ന് വി. കുര്‍ബാനക്ക് ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപോലിത്ത മുഖ്യ കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് പരിശുദ്ധ ബാവായുടെ മരണ സമയത്ത് ദിവ്യ പ്രകാശം പരത്തിയ പടിഞ്ഞാറെ കല്‍കുരിശിന്റെ പെരുന്നാള്‍ പ്രദിക്ഷണം നടക്കും.

സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന വി. മൂന്നിന്‍മേല്‍ കുര്‍ബാനക്ക് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപോലിത്ത മുഖ്യ കാര്‍മികത്വം വഹിക്കും.

സെപ്റ്റംബര്‍ 28, 29,30 തീയതികളില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന രാവിലെ 8 മണിക്കും, സന്ധ്യ പ്രാര്‍ത്ഥന വൈകിട്ട് 6 മണിക്കും നടക്കും.

ഒക്ടോബര്‍ 1 വെള്ളിയാഴ്ച മുതല്‍ ഒക്ടോബര്‍ 4 തിങ്കളാഴ്ച വരെ രാവിലെ 6 മണിക്കും, 7:15 നും, 8:30 നും വി. കുര്‍ബാന ഉണ്ടായിരിക്കും.

ഒക്ടോബര്‍ 2,3,4 തിയതികളിലെ മൂന്നാമത്തെ വി. കുര്‍ബാനക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും.

ഒക്ടോബര്‍ 2 ശനിയാഴ്ച 3 മണിക്ക് പള്ളി ഉപകരണങ്ങള്‍ മേംബൂട്ടിലേക്കു കൊണ്ട് പോകുന്ന പ്രസിദ്ധമായ ചടങ്ങ് നടക്കും.
7 മണിക്ക് നടക്കുന്ന സന്ധ്യ പ്രാര്‍ത്ഥനക്ക് ശ്രേഷ്ഠ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. രാത്രി 10 ന് വാഹനത്തില്‍ ടൌണ്‍ ചുറ്റി പ്രദിക്ഷണം നടക്കും.

ഒക്ടോബര്‍ 3 ഞായറാഴ്ച 6 മണിക്കുള്ള വി. കുര്‍ബാന ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപോലിത്തയും, 7:15 നുള്ള വി. കുര്‍ബാനക്ക് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലിത്തയും, 8:30 നുള്ള വി. കുര്‍ബാനക്ക് ശ്രേഷ്ഠ ബാവയും കാര്‍മികത്വം വഹിക്കും.

രണ്ട് മണിക്ക് ചക്കാലക്കുടി ചാപ്പലിലേക്ക് വാഹനത്തില്‍ പ്രദിക്ഷണം നടക്കും. 5 മണിക്ക് പള്ളി ഉപകരണങ്ങള്‍ തിരികെ മേംബൂട്ടിലേക്ക് കൊണ്ട് പോകും.

ഒക്ടോബര്‍ 4 തിങ്കളാഴ്ച രാവിലെ 6, 7:15, 8:30 എന്നി സമയങ്ങളില്‍ വി. കുര്‍ബാന. മൂന്നാമത്തെ വി. കുര്‍ബാനക്ക് ശ്രേഷ്ഠ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും.
വൈകിട്ട് 4 മണിക്ക് കൊടി ഇറക്കുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

പെരുന്നാള്‍ ചടങ്ങുകള്‍ തത്സമയം KCV ചാനലിലും,
പള്ളിയുടെ ഫേസ്ബുക്ക്
(https://www.facebook.com/kothamangalamcheriapallyofficial/),
യൂട്യൂബ് (
http://www.youtube.com/c/KOTHAMANGALAMCHERIAPALLYOFFICIAL),
വെബ്‌സൈറ്റ് ( www.cheriapally.org) എന്നിവയിലൂടെയും സംപ്രേഷണം ചെയ്യും.

പെരുന്നാള്‍ പ്രമാണിച്ച് പരിശുദ്ധ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ച കോഴിപ്പിള്ളി ചക്കാലക്കുടി വി. യല്‍ദോ മാര്‍ ബസേലിയോസ് ചാപ്പലില്‍ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 4 വരെ രാവിലെ 7 മണിക്ക് വി. കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.

കന്നി 20 പെരുന്നാള്‍ ഓഹരി, വഴിപാടുകള്‍, നേര്‍ച്ച പണം എന്നിവ ഓണ്‍ലൈന്‍ ആയി വിശ്വാസികള്‍ക്ക് നല്‍കാവുന്നതാണ്.
ഇതിനായി മാര്‍ തോമ ചെറിയ പള്ളിയുടെ വെബ്‌സൈറ്റ് വഴി (www.cheriapally.org) നല്‍കുവാനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നു. പെരുന്നാള്‍ ഓഹരി ആയി ലഭിക്കുന്ന വരുമാനം സൗജന്യ ഡയാലിസിസ് പദ്ധതിക്കായി വിനിയോഗിക്കും.

വിശ്വാസികള്‍ക്ക് സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 4 വരെ സാമൂഹ്യ അകലം പാലിച്ച് പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച് വഴിപാടുകള്‍ സമര്‍പ്പിച്ച് മടങ്ങാവുന്നതാണ്. കാല്‍നട തീര്‍ത്ഥാടകര്‍ക്ക് സംഘം ചേരാതെ പള്ളിയിലെത്തുന്നതിനും, കബറിങ്കല്‍ പ്രാര്‍ത്ഥിച്ചു മടങ്ങുന്നതിനും ക്രമീകരണം ഉണ്ടായിരിക്കും.

പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കായി വികാരി ഫാ. ജോസ് പരത്തുവയലില്‍ ജനറല്‍ കണ്‍വീനര്‍, തന്നാണ്ടു ട്രസ്റ്റിമാരായ അഡ്വ. സി ഐ. ബേബി, ബിനോയ് മണ്ണന്‍ചേരില്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും ട്രസ്റ്റിമാരായ ബിനോയ് ദാസ്, ജോമോന്‍ പാലക്കാടന്‍, ജോണ്‍സന്‍ തേക്കിലകാട്ട്, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലില്‍ എന്നിവര്‍ കണ്‍വീനര്‍മാരായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

വാര്‍ത്ത സമ്മേളനത്തില്‍ വികാരി ഫാ. ജോസ് പരത്തുവയലില്‍, സഹ വികാരിമാരായ ഫാ. എല്‍ദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കല്‍, ഫാ. ബേസില്‍ കൊറ്റിക്കല്‍, ഫാ. എല്‍ദോസ് കുമ്മംകോട്ടില്‍, ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണന്‍ചേരില്‍, ജോമോന്‍ പാലക്കാടന്‍, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലില്‍, സ്‌കൂള്‍ മാനേജര്‍ ജോര്‍ജ് കൂര്‍പ്പിള്ളില്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.