കണിയാപുരത്തെ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ അറസ്റ്റില്‍

-

തിരുവനന്തപുരം>> കണിയാപുരത്തെ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ അറസ്റ്റില്‍. പായ്ച്ചിറ സ്വദേശികളായ വിഷ്ണു, നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പിടിയിലായത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ഞാറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മദ്യപിച്ചെത്തിയ സംഘം കണിയാപുരത്ത് അക്രമം നടത്തിയത്.

പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.പരിക്കു പറ്റിയ യുവാക്കള്‍ പോലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലും പോയ സമയത്താണ് ഈ സംഘം വീടുകള്‍ തല്ലിപ്പൊളിച്ചത്.

 

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →