കനിവ് കൂട്ടായ്മ രൂപീകരിച്ചു

-

കോതമംഗലം>>നെല്ലിക്കുഴി കമ്പനിപ്പടിയില്‍ ‘കനിവ് ‘ എന്ന പേരില്‍ പുതിയൊരു കൂട്ടായ്മ രൂപീകരിച്ചു.കൂട്ടായ്മയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.ചടങ്ങില്‍ കനിവ് സമാഹരിച്ച,അന്തരിച്ച് പോയ നെല്ലിക്കുഴി സ്വദേശിയായിരുന്ന ഷിബുവിന്റെ ഭവന നിര്‍മാണ ഫണ്ടും എം എല്‍ എ ഭവന നിര്‍മാണ കമ്മിറ്റിയുടെ രക്ഷാധികാരികളായ അലി കാമ്പാകുടിയേയും ഇബ്രാഹിമിനേയും ഏല്‍പിച്ചു.ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് പി എ എം ബഷീര്‍,ജില്ലാ പഞ്ചായത്തംഗം റഷീദാ സലിം,നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് എന്നിവര്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →