കണിച്ചുപറമ്പ് മലയിടിഞ്ഞ് വീണ സ്ഥലം ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>>കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മുടക്കുഴ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് ഇളം ബകപ്പിളളിയിലെ കണിച്ചു പറബ് കോളനി ഭാഗത്തുണ്ടായ മണ്ണിടിഞ്ഞ സ്ഥലങ്ങള്‍ മുടക്കുഴ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.

തഹസീല്‍ദാരുമായി ബന്ധപ്പെട്ട് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം മൈനിംഗ് ജിയോളജി വകുപ്പ് കാക്കനാടില്‍ നിന്ന് സ്ഥലപരിശോധന നടത്തി. ഇടിഞ്ഞ ഭാഗത്തുള്ള മണ്ണുകള്‍ നീക്കം ചെയ്യ്ത് നിലവിലുള്ള രണ്ട് വീട്ടുകാരെ മാറ്റി താമസിപ്പിച്ച് സ്ഥലം ക്ലീയറാക്കി പഞ്ചായത്തില്‍ നിന്നോ ബ്ലോക്കില്‍ നിന്നോ ലൈഫ് ഭവനപദ്ധതി പ്രകാരം ഇവര്‍ക്ക് പിന്നീട് വീടുകള്‍ പണിതു കൊടുക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ്.എ.പോള്‍ .കെ.ജെ. മാത്യു ,രജിത ജയ്‌മോന്‍, ജോഷി തോമസ് എന്‍.പി.ശിവദാസ്, തുടങ്ങിയവര്‍ സന്ദര്‍ശ സംഘത്തിലുണ്ടായിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →