‘അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം’ കങ്കണ റണാവത്തിന് മുന്നറിയിപ്പ് നല്‍കി കോടതി

രാജി ഇ ആർ -

മുംബൈ>>> ബോളിവുഡ് നടി കങ്കണ റണാവത്തിന് മുന്നറിയിപ്പ് നല്‍കി കോടതി. അപകീര്‍ത്തിക്കേസിലാണ് കോടതിയില്‍ നേരിട്ടു ഹാജരാകാത്തതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം കിട്ടിയത്.

ഗാനരചയിതായ് ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് കോടതിയുടെ പരാമര്‍ശം. ‘ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം’കോടതി വ്യക്തമാക്കി.

കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്ന കങ്കണയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മറുപടി നല്‍കിയത്. അടുത്ത ഹിയറിങ്ങില്‍ കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി.

കങ്കണ റണാവത്തിന് അറസ്റ്റ് വാറന്റ് നല്‍കണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അടുത്ത തവണയും അവര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ പരാതിക്കാരന് ഹര്‍ജി നല്‍കാമെന്നും മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര്‍ ആര്‍ ഖാന്‍ അറിയിച്ചു. കേസ് കേള്‍ക്കുന്നത് സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റി.