പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കഞ്ചാവ് പിടികൂടി

സ്വന്തം ലേഖകൻ -

കൊരട്ടി>>>>കൊരട്ടിയില്‍ വാഹന പരിശോധനക്കിടിയില്‍ 200 കിലോ കഞ്ചാവ് പിടികൂടി. ദേശീയപാതയില്‍ കൊരട്ടി കേന്ദ്ര സര്‍ക്കാര്‍ പ്രസിന് സമീപത്ത് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന ലോറിയും കാറും പിടികൂടിയത്. പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പാക്കറ്റുകള്‍.

ലോറിക്ക് പൈലറ്റായി പോവുകയായിരുന്ന കാറിലാണ് പ്രതികള്‍ സഞ്ചരിച്ചിരുന്നത്. കാറില്‍ നിന് ഒരു പാക്കറ്റും, മറ്റു കഞ്ചാവുകള്‍ ലോറിയിലുമായിരുന്നു. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണത്ത് നിന്ന് സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കൊണ്ടു പോവുകയായിരുന്നു കഞ്ചാവെന്നാണ് പോലീസ് പറയുന്നു.

തൃശ്ശൂര്‍ ലാലൂര്‍ സ്വദേശി ആലപ്പാട്ട് വീട്ടില്‍ ജോസ് ,മണ്ണൂത്തി വലിയ വീട്ടില്‍ സൂബീഷ് ,പഴയന്നൂര്‍ വേണാട്ടു പറമ്പില്‍ മനീഷ് , താണിക്കുടം തേമനാ വീട്ടില്‍ രാജീവ് ,തമിഴ് നാട് തേനി സ്വദേശി സുരേഷ്, എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്.

ജോസാണ് കേസിലെ മുഖ്യ പ്രതിയെന്ന് പറയപ്പെടുന്നു. ജോസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കൊണ്ടു വന്നിരുന്നത്. ഒരു കോടിയിലേറെ രൂപയുടെ വില വരുന്ന കഞ്ചാവ് വളരെ കുറഞ്ഞ വിലക്കാണ് അവിടെ നിന്ന് കൊണ്ടു വരുന്നത്. ഓരോ കില വരുന്ന പാക്കറ്റുക്കളിലാക്കിയാണ് കഞ്ചാവ് കൊണ്ടു വരുന്നത്.

കാലി തീറ്റകളുടേയും, പച്ചക്കറി വ്യാപാരത്തിന്റേയും മറവില്‍ ആന്ധ്ര പ്രദേശില്‍ നിന്ന് കേരളത്തിലേക്ക കഞ്ചാവ് കടത്തുന്ന വലിയൊരു ലോബി തന്നെയുണ്ടെന്നാണ് പറയപ്പെടുന്നത്. ഓര്‍ഡര്‍ നല്‍കുന്നതനുസരിച്ച് വാഹനത്തില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കുകയാണെന്നും പറയപ്പെടുന്നു.

ഇവരും മറ്റൊരു ഇടനിലക്കാരന്‍ വഴിയാണ് കഞ്ചാവ് വാങ്ങി കൊണ്ടു വരുന്നതെന്നാണ് സൂചന. കഞ്ചാവ് കടത്തുവാന്‍ ഉപയോഗിച്ച ലോറിയും കാറും കസ്റ്റഡിയിലെടുത്തു.

ജില്ല പോലീസ് മേധാവി പൂങ്കഴലിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐമാരായ ഷാജു എത്താടനും, സി.കെ. സുരേഷ്, മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവും വാഹനങ്ങളും പിടികൂടിയത്.

കൊരട്ടി എസ്. എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് പ്രതികളെ കസ്റ്റഡിയിലെടുത്തു.

എസ്.ഐമാരായ. സി.ഒ.ജോഷി,എം.എസ്. പ്രദീപ്.എ.എസ്.ഐ.മാരായ മുരകേഷ് കടവത്ത്,പി.കെ.ജയകൃഷ്ണന്‍,സൂരേജ് ദേവ്,ഇമ്മാനുവല്‍,സീനയിര്‍ സി.പിഒമാരായ. വി.ആര്‍.രജ്ജിത്ത്, സജീ,ജിതിന്‍ വര്‍ഗ്ഗീസ്,നിതീഷ്,എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.ജില്ല പോലീസ് മേധാവി. ജി. പൂങ്കഴലി.സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി. ബിജുകുമാര്‍, തഹസീല്‍ ദാര്‍ ഇ.എന്‍. രാജു എന്നിവരും സ്ഥലത്തെത്തിയിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →