225 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശിപിടിയില്‍

-

പെരുമ്പാവൂര്‍ >>അങ്കമാലി കറുകുറ്റിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പെരുമ്പാവൂര്‍ കണ്ടന്തറ പുളിയ്ക്കക്കുടി വീട്ടില്‍ അബു താഹിര്‍ (സവാള 31) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത് .

ആന്ധ്രയില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ഒന്നാം പ്രതിയായ അനസിനൊപ്പം ചേര്‍ന്ന് കേരളത്തിന്റെ വിവിധയിടങ്ങളില്‍ എത്തിക്കുന്നത് ഇയാളാണ്. നിരവധി പ്രാവശ്യം അബുതാഹിര്‍ ഇങ്ങനെ വിതരണം ചെയ്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃതത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.

ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ നവംബര്‍ 8 ന് ആണ് ആന്ധ്രയിലെ പഡേരുവില്‍ നിന്നും രണ്ട് കാറുകളില്‍ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവ് കറുകുറ്റിയില്‍ വച്ച് ഡാന്‍സാഫ് ടീമും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്. അനസ്, ഫൈസല്‍, വര്‍ഷ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →