കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് 60 കിലോ കഞ്ചാവ് കടത്തി;2 ആന്ധ്ര സ്വദേശികള്‍ പിടിയില്‍

-

കൊല്ലം>> കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് 60 കിലോ കഞ്ചാവ് കടത്തിയ 2 പേര്‍ പിടിയില്‍. ആന്ധ്ര സ്വദേശികളായ കൊലസാനി ഹരിബാബു (39), ചെമ്പട്ടി ബ്രാമ്യ (35) എന്നിവരാണ് കേരള- തമിഴ്നാട് അതിര്‍ത്തിയായ കൊല്ലം കോട്ടവാസലില്‍ വെച്ച് പിടിയിലായത്.

ഇവര്‍ കഞ്ചാവ് കടത്താനായി ഉപയോഗിച്ച കാര്‍ തെലങ്കാന രജിസ്ട്രേഷനിലാണ്. കഞ്ചാവ് കടത്തുന്നതായി കൊട്ടാരക്കര റൂറല്‍ എസ്പിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →