ഷാഹിദ കമാലിന് പിന്തുണയുമായി ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ

-

കൊച്ചി>>വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍ വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് പിന്തുണയുമായി ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ. വനിതകളുടെ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടുന്ന ഒരു സ്ത്രീ ആയതുകൊണ്ടാണ് വനിതാ കമ്മീഷന്‍ അംഗമായ ഷാഹിദാ കമാലിനെ നിരന്തരം വിമര്‍ശിക്കുന്നതെന്ന് കെമാല്‍ പാഷ പറഞ്ഞു. ഷാഹിദയുടെ സ്ഥാനത്ത് ഒരു പുരുഷന്‍ ആയിരുന്നെങ്കില്‍ ഇന്ന് ആഘോഷിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഷാഹിദയ്ക്ക് ഒരു ബിരുദവും ഇല്ലെങ്കിലും ഒന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളങ്കില്‍ പോലും അതില്‍ കാര്യമില്ല. അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പേരിലാവണം അവരെ വിലയിരുത്തേണ്ടതെന്നും കെമാല്‍ പാഷ പറഞ്ഞു. കൊല്ലം നെടുമ്പന ഗാന്ധിഭവന്‍ സ്‌നേഹാലയം അഭയകേന്ദ്രത്തില്‍ അമ്മമാര്‍ക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഹിദ കമാലും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →