
മൂവാറ്റുപുഴ>>> ബ്ലോക്ക് പഞ്ചായത്തിലെ കല്ലൂര്‍ക്കാട് ഗവ : പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ കോണ്സന്ട്രേറ്റര് സൗജന്യമായി നല്കി.
മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബിനോയി മത്തായിയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിന് ഏറ്റുവാങ്ങി.
ആശുപത്രി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തു വൈസ്പ്രസിഡന്റ് മേഴ്സി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ്, പഞ്ചായത്തു പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സീസ്, ബ്ലോക്ക്പഞ്ചായത്തംഗം കെ.ജി. രാധാകൃഷ്ണന്, ലയണ്‍സ് ഭാരവാഹികളായ വി.എസ് ജയേഷ്, എ.എസ് നാരായണന് നായര്‍, ജോസ് വി. കാക്കനാട്ട്, ബി. വിനോദ്കുമാര്‍, എസ്. ബാലചന്ദ്രന് നായര്‍, ഫ്രാന്‍സീസ്, യു.റോയി,മെഡിക്കല്‍ ഓഫീസര്‍ ഡോ. ബ്ലസ്സി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Follow us on