
കോതമംഗലം>>>കോതമംഗലം നിയോജകമണ്ഡലത്തിലെ സ്വപ്നപദ്ധതിയായ ഊരംകുഴി -കണ്ണക്കട റോഡിന്റെ വികസനത്തിന് തടസംനിന്നിരുന്ന കല്ലുമല കയറ്റത്തിലെ കുടിയേറ്റക്കാരെ ഒഴിപ്പിച്ചു പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തു. പി.ഡബ്ല്യൂ.ഡി ഉടമസ്ഥതയില്‍ കിടന്നിരുന്ന സ്ഥലം കൈയേറി വീടുവച്ചു താമസിച്ചവര്‍ക്ക് വീട്ടുനമ്പറിട്ടു നല്‍കിയതാണ് പഞ്ചായത്തിനെ കുഴപ്പത്തിലാക്കിയത്. അതുകൊണ്ട് കൈയേറ്റം ഒഴിപ്പിക്കണ്ട ബാദ്ധ്യത പഞ്ചായത്തിനായിരുന്നു.
ആറുവീട്ടുകാര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് നാലുവീട്ടുകാര്‍ നേരത്തെതന്നെ ഒഴിഞ്ഞുപോയിരുന്നു. തടസവാദങ്ങള്‍ ഉന്നയിച്ച് അവിടെ താമസിച്ചിരുന്ന രണ്ടു വീട്ടുകാരെ ചര്‍ച്ചയിലൂടെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. അതില്‍ ഒരാള്‍ക്കു നിലവില്‍ മറ്റൊരുവീട് പണിതീര്ന്നുകിടപ്പുണ്ട്, മറ്റൊരാള്‍ക്ക് സ്ഥലം പഞ്ചായത്ത് കൊടുത്തിട്ടുണ്ട്. കൂടാതെ വീട് പണിയുന്നതിനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ട്.

വീട് പൂര്‍ത്തിയാക്കുന്നതുവരെ മറ്റൊരു വാടകവീട് കണ്ടത്തി അവരെ പുനരധിവസിപ്പിക്കാനും പഞ്ചായത്ത് തയ്യാറായിട്ടുണ്ട്. ഊരംകുഴിയില്‍ നിന്നാരംഭിച്ച് കണ്ണക്കടയില് തീരുന്ന റോഡ് കല്ലുമല കയറ്റത്തില്‍ പണിതീരാതെ കിടക്കുകയായിരുന്നു. കുടിയേറ്റക്കാര്‍ ഒഴിഞ്ഞതോടെ എത്രയുംവേഗം റോഡുപണി പുനരാരംഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കല്ലുമല കയറ്റത്തില്‍ താമസിച്ചിരുന്ന രണ്ടു വീട്ടുകാര്‍ ഒഴിഞ്ഞുപോകാത്തതായിരുന്നു റോഡ് പണി വൈകുവാന്‍ കാരണം. നീണ്ട നാളുകളുടെ ശ്രമങ്ങള്‍ക്കൊടുവില്‍ സമാധാനപരമായി രണ്ടുവീട്ടുകാരും ഒഴിഞ്ഞുപോകാമെന്ന് സമ്മതിച്ചിട്ടുണ്ട്. രണ്ടു വീട്ടുകാര്‍ക്കും എല്ലാവിധ സഹായ സഹകരണങ്ങളും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ആരെയും തെരുവിലേക്കിറക്കി വിടുകയില്ല. സുരക്ഷിത ഭവനത്തിലേക്കാണ് മാറ്റുന്നതെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി പറഞ്ഞു.

Follow us on