കള്ള് വ്യവസായത്തെ തകര്‍ക്കാന്‍എക്‌സൈസ്ശ്രമിക്കുന്നു:തൊഴിലാളി യൂണിയനുകള്‍

രാജി ഇ ആർ -


കോതമംഗലം>>>കുട്ടമ്പുഴ കോതമംഗലം റെയിഞ്ചുകളിലെ 21 കള്ള് ഷാപ്പുകളില്‍ കള്ളില്‍മായംകലര്‍ന്നതായിട്ടുള്ളഎക്‌സൈസിന്റെലാബ്പരിശോധനഫലംകള്ള്
വ്യവസായത്തെ തകര്‍ക്കാനുള്ള രഹസ്യ നീക്കമാണന്നും , വിദേശ മദ്യവ്യവസായത്തെസഹായിക്കാനുള്ളനീക്കമാണന്നുംവിവിധയൂണിയനുകള്‍ ആരോപച്ചു
പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ ചെത്തിയെടുക്കുന്നകള്ളാണ്‌കോതമംഗലം കുട്ടമ്പുഴ റെയിഞ്ചുകളില്‍ വില്‍പ്പന നടത്തുന്നതെന്നും , യാതൊരു വിധ മായവും കള്ളില്‍ ചേര്‍ക്കാറില്ലെന്നും ,2020 നവംബറില്‍ നടന്ന പരിശോധനയുടെ ഫലം ഇപ്പോള്‍ പുറത്ത് വിട്ട് ഓണക്കാലത്ത്‌തൊഴിലാളികളെ ഉപദ്രവിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) സെക്രട്ടറി കെ എ പ്രഭാകരന്‍ ,റ്റോഡി ഷോപ്പ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു ) സെക്രട്ടറി കെ എ ജോയി , താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി ) പ്രസിഡന്റ് അഡ്വ ജ്യോതി കുമാര്‍ , താലൂക്ക് റ്റോഡി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ ഐ ടി യു സി ) പ്രസിഡന്റ്പിഎംശിവന്‍ ,
ജില്ലാ മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ (ബിഎംഎസ് )പ്രസിഡന്റ് ഇകെ ചന്ദ്രന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലറിയിച്ചു . കഴിഞ്ഞ നവംബറിലെടുത്ത സാമ്പിള്‍ പരിശോധനയില്‍ കള്ളില്‍ മായം കലര്‍ന്നതായിട്ടുള്ള ലാബ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് നടന്നതായും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും റ്റോഡി ഷോപ്പ് ലൈസന്‍സ്ഡ് അസോസിയേഷന്‍ പ്രസിഡന്റ് എല്‍ദോസ് കെതോമസ്ആവശ്യപ്പെട്ടു