
കൊച്ചി>>> കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പുഴുവരിച്ചെന്ന് പരാതി. കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹമാണ് പുഴുവരിച്ചത്.
മരണം ദിവസങ്ങളോളം ആശുപത്രി അധികൃതര്‍ മറച്ചുവെച്ചുവെന്ന സംശയവും ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ആരോപണം കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിക്കുകയാണ്. മരണവിവരം മറച്ചുവച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Follow us on