LOADING

Type to search

കാലടി സമാന്തര പാലത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ചു ഉത്തരവ് ഇറങ്ങി : എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ.

Kothamangalam

പെരുമ്പാവൂര്‍ >>നിര്‍ദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ക്ക് മുന്നോടായി 20 ലക്ഷം രൂപ കണ്ടീജന്‍സി ഫണ്ടായി വകയിരുത്തി ഉത്തരവ് ഇറങ്ങിയായതായി എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ അറിയിച്ചു.

ഇതിനോടകം പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ചേലാമറ്റം വില്ലേജ് പരിധിയില്‍ വരുന്ന നിര്‍ദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കേണ്ട
സ്ഥലം അതിര്‍ത്തി നിര്‍ണ്ണയിച്ചു കല്ല് സ്ഥാപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.

പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയില്‍ എം.സി. റോഡില്‍ പെരിയറിന് കുറുകെയുള്ള കാലടി പാലത്തിന് അര നൂറ്റാണ്ടിലെ പഴക്കമുണ്ട്. ങഇ റോഡ് വഴി തെക്കന്‍ മേഖലയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഗതാഗത കുരുക്ക് ഇല്ലാതെ ഇനി യാത്ര ചെയ്യുവാന്‍ സാധിക്കും.

കാലടി ശ്രീ ശങ്കര പാലത്തിന് ബലക്ഷയം മൂലം പുതിയ പാലത്തിന് 2011 ല്‍ 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുക യ്ക്ക് ഉള്ള പുതിയ പാലത്തിന്റെ ഡിസൈന്‍ അംഗീകരിച്ചുകൊണ്ട് പെരുമ്പാവൂര്‍ മണ്ഡലത്തിലെ ചേലമാറ്റം വില്ലേജ് പരിധിയില്‍ 25 സെന്റ് സ്ഥലവും, കാലടി വില്ലേജില്‍ 5 സെന്റ് സ്ഥലം ആണ് നിര്‍ദ്ധിഷ്ട പാലത്തിനായി ഏറ്റെടുക്കുന്നത്.

പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടീജന്‍സി ഫണ്ടായി പിഡബ്ല്യുഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പേരില്‍ തുക വകയിരുത്തി ട്രഷറിയില്‍ നിക്ഷേപിച്ച് ഉത്തരവ് ഇറങ്ങിയതോടെ സ്ഥലം ഏറ്റെടുത്ത് വേഗത്തില്‍ നിര്‍മാണം ആരംഭിക്കാന്‍ ആകുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ അറിയിച്ചു.

 

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.