കാലടി പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍ ബൈക്കും ഹെല്‍മെറ്റും

-

കാലടി>> കാലടി ശ്രീശങ്കരാപ്പാലത്തിന്റെ നടപ്പാതയില്‍ രണ്ടു ദിവസമായി
ഒരു ബൈക്ക് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. സമീപത്ത് ഹെല്‍മെറ്റ് ഊരിവച്ചിട്ടുണ്ട്.
ഉപേക്ഷിച്ച യമഹ ബൈക്കിന്റെ ഉടമസ്ഥന്‍ പട്ടിമറ്റം നീലിക്കുഴി വീട്ടില്‍ ശരത്ത്
ആണെന്നു കണ്ടെത്തിയിട്ടുണ്ട്. കൊച്ചി റിഫൈനറി തൊഴിലാളിയായ ശരത്തിനെ
അഞ്ചാം തീയതി മുതല്‍ കാണാതായതാണെന്ന് വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു.
ഈ മാസം പതിമൂന്നാം തീയതി വിവാഹിതനാകാനിരിക്കെ, ശരത്തിന്റെ
തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നു പറയപ്പെടുന്നു.

കാലടി പാലത്തില്‍ രണ്ടു ദിവസമായി ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →