കാലടിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ന്യൂസ് ഡെസ്ക്ക് -

പെരുമ്പാവൂര്‍>>>പെരകാലടി പുതിയേടത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചൊവ്വര കിഴക്കേപ്പുറത്ത് വീട്ടില്‍ പുഷ്പരാജ് (38), പുതിയേടം കരിയക്കാട്ട് വീട്ടില്‍ ജിനോ (24) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 21 ന് പകല്‍ 11 മണിയോടെയാണ് സംഭവം. ഇരു ചക്ര വാഹനത്തില്‍ വരികയായിരുന്ന പാറപ്പുറം കുഴിപ്പറമ്പില്‍ വീട്ടില്‍ റെജിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുമ്പു ദണ്ഡ് കൊണ്ട് അടിക്കുകയും, കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റജി കോട്ടയംമെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മുന്‍ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മറ്റൂരില്‍ നിന്നുമാണ് പിടികൂടിയത്.

ഇന്‍സ്‌പെക്ടര്‍ ബി.സന്തോഷ്, എസ്.ഐമാരായ കെ.കെ.ഷബാബ്, ജയിംസ് മാത്യു, രാജേന്ദ്രന്‍ , എ.എസ്.ഐ അബ്ദുള്‍ സത്താര്‍, സി.പി.ഒ മാരായ നജാഷ് , സിദ്ദിഖ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →