നിര്‍ദിഷ്ട കാലടി സമാന്തര പാലത്തിന്റെ നിര്‍മ്മാണത്തോടനുബന്ധിച്ച് സ്ഥലം ഉടമകളുടെ യോഗം നടന്നു : എല്‍ദോസ് കുന്നപ്പിള്ളി എം. എല്‍. എ

പെരുമ്പാവൂര്‍ >>നിര്‍ദ്ധിഷ്ട കാലടി സമാന്തര പാലത്തിന്റെ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ അപ്രോച് റോഡ് സ്ഥലമെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സ്ഥലം ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും പ്രാഥമിക യോഗം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസില്‍ നടന്നു.

സ്ഥല ഉടമകളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സ്വീകരിക്കേണ്ടതായ നടപടികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ ചേലാമറ്റം വില്ലേജില്‍പെട്ട 25 സെന്റ് സ്ഥലം ആണ് നിര്‍ദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കേണ്ടത് വരിക. നാടിന്റെ വികസനത്തിന് ആയി സ്ഥലം വിട്ടുകൊടുക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് സ്ഥലമുടമകള്‍ പ്രതികരിച്ചു.


സ്ഥലം വിട്ടു കൊടുക്കുന്ന വ്യക്തികള്‍ക്ക് മുഴുവന്‍ സഹായങ്ങളും ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കുന്നപ്പിള്ളി എം എല്‍ എ അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →