LOADING

Type to search

കാലടി മരോട്ടിചുവട്ടില്‍ വന്‍ അഗ്‌നിബാധ ,ബെഡ് ഗോഡൗണ്‍ കത്തി നശിച്ചു

Latest News Local News News

കാലടി>>> കാലടി മരോട്ടിചുവട്ടില്‍ അഗ്‌നിബാധയില്‍ ബെഡ് ഗോഡൗണ്‍ കത്തി നശിച്ചു. ഏകദേശം പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

മരോട്ടിച്ചുവട് പിഡിഡിപി യുടെ ഉടമസ്ഥതയിലുള്ള ജിയോട്രഡേഴ്‌സിസിന്റെ സ്ലീപ് വെല്‍ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. കാഞ്ഞൂര്‍ സ്വദേശി ഇടശ്ശേരി ജോര്‍ജാണ് ഉടമ .

ഞയാറാഴ്ച വൈകീട്ട് 5 .20 ഓടെയാണ് സംഭവം .

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .

ബഡ് സൂക്ഷിച്ചിരുന്ന കെട്ടിട്ടത്തിലെ രണ്ടാം നിലയില്‍ ശേഖരിച്ചിരുന്ന ബഡുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

പെരുമ്പാവൂര്‍ ,അങ്കമാലി ,ആലുവ എന്നി സ്ഥലങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും കാലടി പോലീസും ചേര്‍ന്ന് ഏഴോടെയാണ് തീയണച്ചത്.ആ ളപയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.