Type to search

കാലടിയില്‍ വന്‍ പെണ്‍ വാണിഭ സംഘത്തെ പിടികൂടി

Kerala Latest News Local News News

കാലടി>>>കാലടിയില്‍ വന്‍ പെണ്‍ വാണിഭ സംഘത്തെ പിടികൂടി. മറ്റൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍ നിന്നും ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പെടെ 5 പേരെ അറസ്റ്റ് ചെയ്തു.

ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യനൂര്‍ തൈനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പെണ്‍വാണിഭം നടക്കുന്നയെന്ന് ജില്ലാ പോലീസ് മേധാവി കെ .കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു.

പന്തീരായിരം രൂപയാണ് സംഘം ഇടപാടുകാരില്‍ നിന്നും വാങ്ങിയിരുന്നത്. സുധീഷും, ധനീഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണ്. ഇന്‍സ്‌പെക്ടര്‍ ബി.സന്തോഷ്, എസ്.ഐമാരായ ജയിംസ് മാത്യു, എന്‍.വി. ബാബു, എ.എസ്.ഐ അബ്ദുള്‍ സത്താര്‍, എസ്.സി.പി. ഒ അനില്‍കുമാര്‍, സി.പി. ഒ മാരായ രഞ്ജിത്, സിദ്ദിഖ്, അമൃത, ധനീഷ്, എല്‍ദോസ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. സംഭവം പ്രത്യേക ടീം അന്വേഷിക്കുമെന്ന് എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.