കാലടി, അങ്കമാലി പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി

-

പെരുമ്പാവൂര്‍>>കാലടി, അങ്കമാലി പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. കാലടി മറ്റൂര്‍ പൊതിയക്കര വല്ലൂരാന്‍ വീട്ടില്‍ ആഷിക് (22) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് റൂറല്‍ ജില്ലയില്‍ നിന്ന് നാടു കടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, ഭവനഭേദനം, ന്യായവിരോധമായി സംഘം ചേരല്‍ തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ലയില്‍ 32 പേരെ കാപ്പ ചുമത്തി ജയിലടച്ചു. 32 പേരെ നാടുകടത്തി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →