കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ കാലടിയിലേയ്ക്ക്;ആദിശങ്കര ജന്മഭൂമി ദേശീയസ്മാരകമാകാനുള്ള സാധ്യത തെളിയുന്നു

-

കാലടി>>ഭാരതത്തിലെ ദേശീയസ്മാരകങ്ങളുടെ പട്ടികയിലിടം പിടിയ്ക്കാന്‍ കാലടിയും.ശങ്കരാചാര്യ ജന്മസ്ഥലി എന്ന നിലയില്‍ അന്തര്‍ദ്ദേശീയ തീര്‍ത്ഥാടനകേന്ദ്രം
കൂടിയായ എറണാകുളം ജില്ലയിലെ കാലടിയുടെ ചരിത്രപരമായ പഠനത്തിനു
മുന്നോടിയായി കേന്ദ്ര സാംസ്‌കാരികവകുപ്പ് മന്ത്രാലയത്തിന്റെ കീഴിലുള്ള
നാഷണല്‍ മൊന്യുമെന്റ് അതോറിറ്റിയുടെ (എന്‍.എം.എ.) ചെയര്‍മാന്‍
തരുണ്‍ വിജയ് കാലടിയില്‍ എത്തി. ശൃംഗേരിമഠത്തിലെ ആദിശങ്കര ജന്മഭൂമി
ക്ഷേത്രം അദ്ദേഹം സന്ദര്‍ശിച്ചു. ശങ്കരാചാര്യരുടെ ജന്മദേശം കാലങ്ങളായി
അവഗണിക്കപ്പെട്ടു വരികയായിരുന്നുവെന്ന് തരുണ്‍ വിജയ് പറഞ്ഞു.
പ്രധാനമന്ത്രി ഈയടുത്തയിടെ അനാച്ഛാദനം ചെയ്ത ആചാര്യസ്വാമികളുടെ
പ്രതിമ നിലകൊള്ളുന്ന കേദാര്‍നാഥ് ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ്
തരുണ്‍ കാലടിയിലേക്കെത്തിയത്. പൂര്‍ണ്ണാനദി, മുതലക്കടവ്, ആദിശങ്കരന്റെ
അമ്മ ആര്യാംബയുടെ സ്മാരകം, എന്നിവയുള്‍പ്പെട്ടുന്ന ചുറ്റുവട്ടപ്രദേശങ്ങളെ
പവിത്രമായ ദേശീയസ്മാരകമാക്കാനുള്ള സാധ്യത തെളിഞ്ഞുവരികയാണെന്നും
കാലടിയെ ഒരു വിശുദ്ധ ഇടമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട്
അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശൃംഗേരിമഠം മാനേജര്‍ സുബ്രഹ്‌മണ്യ അയ്യര്‍, അസിസ്റ്റന്റ് മാനേജര്‍ സൂര്യനാരായണ ഭട്ട് എന്നിവര്‍ ചേര്‍ന്നാണ് തരുണ്‍ വിജയ്യെ ക്ഷേത്രത്തില്‍ സ്വീകരിച്ചത്. തന്റെ വരവിന്റെ ആദ്യപടി എന്ന നിലയില്‍ ക്ഷേത്രപരിസരത്ത് ഒരു രുദ്രാക്ഷത്തൈയും അദ്ദേഹം നട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കേരള ഘടകം മേധാവി മൂര്‍ത്തീശ്വരി, ബിജെപി പ്രവര്‍ത്തക
രായ സി.ജി. രാജഗോപാല്‍, വി. കെ. ഭസിത് കുമാര്‍, സലീഷ് ചെമ്മണ്ടൂര്‍, കെ.ടി. ഷാജി എന്നിവരോടൊപ്പമാണ് തരുണ്‍ വിജയ് ശൃംഗേരി മഠത്തിലേക്കെത്തിയത്.

കേന്ദ്ര സംസ്‌കരികവകുപ്പ് മന്ത്രലയത്തിനു കീഴിലുള്ള നാഷണല്‍ മൊന്യുമെന്റ് അതോറിറ്റിയുടെ (എന്‍.എം.എ.) ചെയര്‍മാന്‍ തരുണ്‍ വിജയ് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍.

.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →