
കൊച്ചി >>>കാക്കനാട് തോക്ക് പിടികൂടിയ സംഭവത്തില്‍ അന്വേഷണ സംഘം ജമ്മുകശ്മീരിലേക്ക്. ഈ മാസം പതിനഞ്ചിന് അന്വേഷണ സംഘം ജമ്മുകശ്മീരിലേക്ക് പുറപ്പെടും. കേരളത്തില്‍ തോക്കുകള്‍ എത്തിയത് ജമ്മുകശ്മീരില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
അതേസമയം, കണ്ണൂരില്‍ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയ മൂന്നുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. രജൗരി സ്വദേശികളായ കശ്മീര്‍ സിംഗ്, കല്യാണ്‍ സിംഗ്, പ്രദീപ് സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരായി പോകുന്നവരാണ് പ്രതികള്‍. പ്രതികള്‍ തോക്ക് കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സുള്ള തോക്കാണിതെന്ന് വ്യക്തമായി. തുടരന്വേഷണത്തിലാണ് വ്യാജരേഖ ചമച്ചാണ് തോക്ക് ലൈസന്‍സ് നേടിയതെന്ന് തെളിഞ്ഞത്.
സമാന കേസുകളില്‍ കൊച്ചിയിലും തിരുവനന്തപുരത്തും നിന്നുമായി ഇതുവരെ 24 പേര് അറസ്റ്റിലായിട്ടുണ്ട്.

Follow us on