LOADING

Type to search

കാക്കനാട് ലഹരി കടത്തുകേസ്: ടീച്ചര്‍ അറസ്റ്റില്‍, പ്രതികളുമായി അടുത്ത ബന്ധമെന്ന് എക്സൈസ്

Latest News Local News News

കൊച്ച>>>>കാക്കനാട് ലഹരി കടത്തുകേസുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റില്‍. കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ലഹരിമരുന്ന് കടത്ത് സംഘങ്ങള്‍ക്കിടയില്‍ ‘ടീച്ചര്‍’ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്. ഒരു കിലോയിലധികം എം ഡി എം എയുമായി പിടിയിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ ഇവര്‍ എക്സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു.

കാക്കനാട് കേസില്‍ അറസ്റ്റിലായ പ്രതികളെ ജാമ്യത്തിലിറക്കാനും ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയത് സുസ്മിതയായിരുന്നു. ഇതോടെയാണ് സംശയം കൂടുതല്‍ ബലപ്പെട്ടത്. ലഹരി വ്യാപാരത്തിന്റെ കൊച്ചിയിലെ മുഖ്യകണ്ണിയാണ് ഇവരെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. ലഹരികടത്ത് കേസിലെ പ്രതികളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്നും എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.