LOADING

Type to search

കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ വെടിവയ്പ്പ്; വെടിയേറ്റ മാത്യു സ്‌കറിയയും മരിച്ചു

Kerala

കാഞ്ഞിരപ്പള്ളി>>കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ വെടിയേറ്റ മാതൃ സഹോദരനും മരിച്ചു. കൂട്ടിക്കല്‍ സ്വദേശി മാത്യു സ്‌കറിയ ആണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം.

തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് കാഞ്ഞിരപ്പള്ളി കരിമ്പാനായില്‍ ജോര്‍ജ് കുര്യന്‍ സഹോദരന്‍ രഞ്ജു കുര്യനെ വെടിവെച്ചു കൊലപ്പെടുത്തിത്. സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്തു തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. തര്‍ക്കത്തില്‍ മാത്യു സ്‌കറിയയ്്ക്കും വെടിയേറ്റിരുന്നു.

അതേസമയം, കഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവെച്ചു കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്. സ്വത്തിന്റെ പേരില്‍ രണ്ട് ദിവസങ്ങളായി സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. മൂന്നാം ദിനം പ്രതി ജോര്‍ജ് കുര്യന്‍ കയ്യില്‍ തോക്ക് കരുതിയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നുവെന്നു പൊലീസ് പറയുന്നു. ജോര്‍ജ് കുര്യനെ ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.