കൈക്കൂലി കളക്ഷന്‍ 67000 രൂപ, വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്>> വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ കെക്കൂലി വാങ്ങിയതിന് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ ബിനോയ്, അസിസ്റ്റന്‍ഡ് ഇന്‍സ്പക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍, ഓഫീസ് അസിസ്റ്റന്‍ഡ് സുനില്‍ മണി നാഥ് എന്നിവരെയാണ് ട്രാന്‍പോര്‍ട്ട് കമ്മീഷ്ണര്‍ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കൈക്കൂലി പണമായി അറുപത്തിയേഴായിരം രൂപ പിടികൂടിയിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →