കുട്ടമ്പുഴ പഞ്ചായത്ത് ഭരണ സമതിയുടെ കെടുകാര്യസ്ഥതക്കെതിരെ എ ഐ വൈ എഫ് നൈറ്റ് മാര്‍ച്ച് നടത്തി

-

കോതമംഗലം >>കുട്ടമ്പുഴ പഞ്ചായത്ത് ഭരണ സമതിയുടെ കെടുകാര്യസ്ഥതക്കെതിരെ എ ഐ വൈ എഫ് വടാട്ടുപാറ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് (രാത്രി ) മാര്‍ച്ച് നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗം നടത്തുന്നതില്‍ പോലുംയു ഡി എഫ് നേതൃത്വം നല്‍കുന്ന കുട്ടമ്പുഴ പഞ്ചായത്തു ഭരണ സമതി വീഴ്ച വരുത്തിയതായി എ ഐ വൈ എഫ് ആരോപിച്ചു.വടാട്ടുപാറ അരീക്ക സിറ്റിയില്‍ നിന്നും ആരംഭിച്ച പ്രകടനം മീരാന്‍സിറ്റിയില്‍ സമാപിച്ചു. തുടര്‍ന്ന നടന്ന യോഗത്തില്‍എ ഐ വൈ എഫ് വടാട്ടു പാറ മേഖലാ പ്രസിഡന്റ് വിഷ്ണു കെ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ വടാട്ടു പാറ ലോക്കല്‍ സെക്രട്ടറി പി എ അനസ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മേഖലാസെക്രട്ടറി എന്‍ ആര്‍ റെജീഷ്, സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെംബര്‍ ശാന്തമ്മ പയസ്,ഉല്ലാസ് കെ രാജ്, കെ എം മനേഷ് കുമാര്‍ , പി ജി അനില്‍ കുമാര്‍ , അരുണ്‍ എ എസ് , നവാസ് പി യു , പ്രിന്‍സ് കെ.എസ് ന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →