
കൊച്ചി>>രാജ്യസഭയിലേക്ക് പരിചയസമ്പത്തു ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ കെ.വി തോമസ്. പരിചയസമ്പത്തുളള നേതാവാണ് താനെന്നും എന്നാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ എന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കെ.വി തോമസ് വ്യക്തമാക്കി.
എ.കെ.ആന്റണി വീണ്ടും മല്‍സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് രാജ്യസഭാ സീറ്റിനായുള്ള നീക്കം നേതാക്കള്‍ സജീവമാക്കിയത്. രാജ്യസഭയിലേക്ക് എത്താന്‍ മുതിര്‍ന്ന നേതാക്കളുടെ മാത്രമല്ല യുവാക്കളുടെ പേരുകളും പാര്‍ട്ടിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന് എന്നിവരുടെ പേരുകള്‍ മുന്‍പന്തിയിലാണ്.