സുല്‍ത്താന്‍ ബത്തേരി>>> ആദിവാസി നേതാവ് സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
സുരേന്ദ്രനോടൊപ്പം ജെ ആര് പി നേതാവ് പ്രസീത അഴീക്കോടിന്റെ ശബ്ദവും പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഇരുവരുടേയും ശബ്ദം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ക്രൈബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
അടുത്ത മാസം 11ന് കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ഇരുവരും ശബ്ദ സാമ്ബിളുകള്‍ നല്‍കണം. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്നാണ് കേസ്. കെ സുരേന്ദ്രന് കേസില്‍ ഒന്നാം പ്രതിയും പ്രസീത സാക്ഷിയുമാണ്.
Follow us on